ഓഹരിയിലെ മികച്ച നേട്ടം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം കൂട്ടുന്നു

മുംബൈ: ഓഹരിയില്‍ നിന്നുള്ള മികച്ച നേട്ടം കൂടുതല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ വര്‍ധനവിന് കാരണമാകുന്നു.

ദിനംപ്രതി 60,000 അക്കൗണ്ടുകളാണ് പുതിയതായി തുറക്കുന്നതെന്ന് സെബിയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.

മുന്‍ സാമ്പത്തികവര്‍ഷത്തില്‍ മൊത്തമായി തുറന്ന അക്കൗണ്ടുകള്‍ അഞ്ച് ലക്ഷം മാത്രമാണെങ്കില്‍ സെപ്റ്റംബര്‍ വരെയുള്ള ആറുമാസത്തിനിടെ 66.5 ലക്ഷം അക്കൗണ്ടുകളാണ് കൂടിയത്.

പുതിയ അക്കൗണ്ടുകളിലേറെയും എസ്‌ഐപി പ്രകാരം നിക്ഷേപം നടത്തുന്നതിനാണ്. 55-60 ശതമാനം വരെയും അക്കൗണ്ടുകള്‍ പുതിയ നിക്ഷേപകരാണ് തുറക്കുന്നത്.

മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യയുടെ കണക്കുപ്രകാരം ഓരോ മാസവും 8,80,000 എസ്‌ഐപി അക്കൗണ്ടുകളാണ് തുടങ്ങുന്നത്. ഓരോ അക്കൗണ്ടിലും എത്തുന്ന ശരാശരി പ്രതിമാസ നിക്ഷേപം 3,300 രൂപയാണ്.

Top