മുംബൈ: ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിച്ചതിന് പിന്നാലെ ബോളിവുഡ് താരം ദീപിക പദുക്കോണിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാന്‍. ദീപിക ജെഎന്‍യുവില്‍ പോയതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഗജേന്ദ്ര ചൗഹാന്‍ പറഞ്ഞു. ദീപികയുടെ ലക്ഷ്യം പുതിയ സിനിമയുടെ പ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു.
ബോളിവുഡിലെ ഭൂരിപക്ഷവും പൗരത്വ നിയമഭേദഗതിക്ക് അനുകൂലമാണെന്നും പ്രതിഷേധിക്കുന്ന സിനിമാക്കാര്‍ മോദി വിരോധികളാണെന്നും ചൗഹാന്‍ പറഞ്ഞു. ബോളിവുഡിലെ നൂറുപേര്‍ എന്നും മോദി സര്‍ക്കാരിനെ എതിര്‍ത്ത് കൊണ്ടേയിരിക്കുന്നവരാണ്. അവര്‍ വിവാദങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, ബാക്കിയുള്ളവരുടെ അഭിപ്രായം കൂടി ചോദിച്ച് നോക്കൂ. അവര്‍ പൗരത്വ നിയമഭേദഗതിക്ക് അനുകൂലമാണെന്നും ഗജേന്ദ്ര ചൗഹാന്‍ പറഞ്ഞു.
സിനിമാ പ്രമോഷന്‍ തന്നെയായിരുന്നു ദീപികയുടെ ലക്ഷ്യം. പക്ഷേ പോയ സ്ഥലം തെറ്റിപ്പോയി. സോഷ്യല്‍ മീഡിയയിലടക്കം അതിന്റെ പ്രത്യാഘാതം ദീപിക അനുഭവിച്ചേ മതിയാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമാ പ്രമോഷന്‍ തന്നെയായിരുന്നു ദീപികയുടെ ലക്ഷ്യം. എന്നാല്‍, പോയ സ്ഥലം പക്ഷേ തെറ്റിപ്പോയി. സോഷ്യല്‍ മീഡിയയിലടക്കം അതിന്റെ പ്രത്യാഘാതം ദീപിക അനുഭവിച്ചേ തീരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ചയാണ് ദീപിക വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജെഎന്‍യുവില്‍ എത്തിയത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറും ഒപ്പമുണ്ടായിരുന്നു. സബര്‍മതി ഹോസ്റ്റലിന് മുന്നില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ദീപിക, മുഖംമൂടി അക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനേയും സന്ദര്‍ശിച്ചു. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് പിന്തുണ അറിയിച്ച ശേഷമാണ് ദീപിക മടങ്ങിയത്.