ഗാലക്‌സി A52 5ജി ഫോണുകള്‍ പുറത്തിറക്കി

സാംസങ്ങിന്റെ പുതിയ രണ്ടു സ്മാര്‍ട്ട് ഫോണുകള്‍ കൂടി ഇതാ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു. സാംസങ്ങിന്റെ ഗാലക്‌സി എ 52 കൂടാതെ സാംസങ്ങിന്റെ ഗാലക്‌സി എ 72 എന്നി സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .Samsung Galaxy A52 സ്മാര്‍ട്ട് ഫോണുകള്‍ 64 മെഗാപിക്‌സലിന്റെ ക്വാഡ് ക്യാമറ സപ്പോര്‍ട്ടിലാണ് വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത് .ഈ രണ്ടു സ്മാര്‍ട്ട് ഫോണുകളുടെയും പ്രധാന സവിശേഷതകള്‍ എന്തൊക്കെയെന്ന് നോക്കാം .

ഡിസ്പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.5 ഇഞ്ചിന്റെ ഫുള്‍ HD+ ഡിസ്പ്ലേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്‌സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Qualcomm Snapdragon 720G ലാണ് പ്രവര്‍ത്തനം നടക്കുന്നത് .അതുപോലെ തന്നെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ല്‍ തന്നെയാണ് ഈ ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 8 ജിബിയുടെ റാം മുതല്‍ 256 ജിബി സ്റ്റോറേജ് വേരിയന്റുകള്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

മൈക്രോ എസ് ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് 1TBവരെ വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Samsung Galaxy A52 5G ഫോണുകളും വിപണിയില്‍ എത്തിയിരിക്കുന്നു .Qualcomm Snapdragon 750G പ്രോസ്സസറുകളിലാണ് ഈ ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവര്‍ത്തനം നടക്കുന്നത് . Samsung Galaxy A52 സ്മാര്‍ട്ട് ഫോണുകള്‍ക്ക് 64 മെഗാപിക്‌സലിന്റെ ക്വാഡ് പിന്‍ ക്യാമറകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത് .64 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് +5 മെഗാപിക്‌സല്‍ മാക്രോ ലെന്‍സുകള്‍ + 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുകള്‍ എന്നിവയാണ് ഈ ഫോണുകള്‍ക്ക് പിന്നില്‍ നല്‍കിയിരിക്കുന്നത് .കൂടാതെ 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .4,500mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കില്‍ ഈ ഫോണുകള്‍ക്ക് Rs 26,499 രൂപയാണ് ആരംഭ വില .

 

Top