ആശങ്ക നീക്കി സാംസങിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്ഫോണ്‍ ആയ ഗാലക്സി ഫോള്‍ഡ്

സാംസങിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്ഫോണ്‍ ആയ ഗാലക്സി ഫോള്‍ഡ് ഏപ്രില്‍ 26 ന് അമേരിക്കന്‍ വിപണിയില്‍ സജീവമാകാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍, ഫോണിനെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാനായി പുതിയ വീഡിയോ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്.

അമേരിക്കന്‍ വിപണിയില്‍ 1,980 ഡോളര്‍ വില വരുന്ന ഫോണ്‍ സ്ഥിരമായി മടക്കുകയും നിവര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്‌ക്രീന്‍ എത്രനാള്‍ നീണ്ടു നില്‍ക്കും എന്ന ഉപഭോക്താക്കളുടെ ചോദ്യത്തിന് മറുപടിയായാണ് സാംസങിന്റെ പുതിയ വീഡിയോ.

https://www.youtube.com/watch?v=McdgS3Popjk

സാംസങിന്റെ സ്ട്രെസ് ടെസ്റ്റിങ് മെഷീനുകളില്‍ ഫോണുകള്‍ പല തവണ മടക്കി തുറക്കുന്ന രംഗമാണ് ഉപഭോക്താക്കള്‍ക്കായി സാംസങ് വീഡിയോയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

സാംസങിന്റെ ആദ്യ ഫോര്‍ഡബിള്‍ ഫോണിന്, സവിശേഷമായ രൂപമാണ് നല്‍കിയിരിക്കുന്നത്. മാത്രമല്ല, 7.3 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍, 128 ജിബി റാം, 7എന്‍എം ഒക്ടാകോര്‍ പ്രൊസസര്‍, 512 ജിബി സ്റ്റേറേജ്, 4380 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോര്‍ഡബിള്‍ ഫോണിന്റെ സവിശേഷതകള്‍.

Top