ഈ വര്‍ഷം പുറത്തുവരാനിക്കുന്ന ഗ്യാലക്‌സി നോട്ട് 8 പുതിയ ഫോണിന്റെ ഡിസൈനും സ്‌കെച്ചും ചോര്‍ന്നു.
സ്ലാഷ് ലീക്‌സ് സൈറ്റ് ആണ് ഫോണിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പുറത്തുവിട്ടിരിക്കുന്ന സ്‌കെച്ചില്‍ ഫോണിന് ഹോം ബട്ടണ്‍ ഇല്ല. മാത്രമല്ല ഫോണിന്റെ കീഴ്ഭാഗത്ത് എസ് പെന്‍ സ്ലോട്ടും യുഎസ്ബി പോര്‍ട്ടും ഓഡിയോ ജാക്കും നല്‍കിയിരിക്കുന്നു. ഫോണിന്റെ മുകള്‍ഭാഗത്താണ് സിം ഇടുന്നതിനുള്ള സ്ലോട്ട്, മുകളിലും താഴെയും സ്പീക്കറുകള്‍ നല്‍കിയിട്ടുണ്ടെന്ന് പുറത്തുവിട്ട സ്‌കെച്ചില്‍ നിന്ന് വ്യക്തമാകുന്നത്.
6 ജിബി റാം, 256 ജിബി വരെ വര്‍ധിപ്പിക്കാവുന്ന സ്‌റ്റോറേജ് തുടങ്ങിയ വമ്പന്‍ സവിശേഷതകളും സ്‌കെച്ചിനൊപ്പം പുറത്തുവന്നിട്ടുണ്ട്.
മാര്‍ച്ച് 29ന് ഗ്യാലക്‌സി എസ്8, എസ്8 പ്ലസ് ഫോണുകള്‍ പുറത്തുവരാനിരിക്കെയാണ് നോട്ട് 8നെ സംബന്ധിച്ച വിവരങ്ങള്‍ സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്.
എന്നാല്‍ പുറത്തുവന്ന വിവരങ്ങള്‍ സംബന്ധിച്ച് സാംസങ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.