സാംസങ് ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി

സാംസങിന്റെ മധ്യനിര ഫോണായ ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി.

64 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള പതിപ്പാണ് സാംസങ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 16,900 രൂപയാണ് വില.

ഓണ്‍ നെക്സ്റ്റിന്റെ 32 ജിബി പതിപ്പ് സാംസങ് ഒക്ടോബറില്‍ അവതരിപ്പിച്ചിരുന്നു.15,900 രൂപയായിരുന്നു ഇതിന് വില. ഫ്ളിപ്പ്കാര്‍ട്ട് വഴി മാത്രമായിരുന്നു ഇതിന്‍റെ വില്‍പന . പരിഷ്‌കരിച്ച പതിപ്പും ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമാകും ലഭ്യമാകുക.

ഡ്യുവല്‍ സിം സവിശേഷതയോടെ എത്തുന്ന ഫോണിന് ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്. ഫോണിന്റെ എക്‌സ്റ്റേണല്‍ സ്റ്റോറേജ് 256 ജിബി വരെ വര്‍ധിപ്പിക്കാം.

പ്രധാന സവിശേഷതകള്‍

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ
8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മെലോ ഒഎസ്
1.6 ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രൊസസര്‍
3 ജിബി റാം
3300 എംഎഎച്ച് ബാറ്ററി

Top