ചൂതാട്ട മദ്യവിരുന്ന്; ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെടെ 26 പേര്‍ അറസ്റ്റില്‍

പാഞ്ച്മഹല്‍: ഗുജറാത്തില്‍ ചൂതാട്ട മദ്യവിരുന്നില്‍ പങ്കെടുത്ത ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെടെ 26 പേര്‍ അറസ്റ്റിലായി. മദ്യം നിരോധിച്ചിട്ടുള്ള ഗുജറാത്തിലെ ചൂതാട്ട മദ്യവിരുന്ന് കേന്ദ്രത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ബി.ജെ.പി എം.എല്‍.എ അറസ്റ്റിലായത്. ഖേഡ ജില്ലയിലെ മാടര്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി. നിയമസഭാംഗം കേസരിസിംഗ് സോളങ്കിയടക്കം 26 പേരാണ് പിടിയിലായത്.

മധ്യ ഗുജറാത്തില്‍ പാഞ്ച്മഹല്‍ ജില്ലയിലെ ഹലോളില്‍ ഒരു റിസോര്‍ട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് െ്രെകം ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ബിജെപി എംഎല്‍എ അടക്കം പിടിയിലായത്. ആറു കുപ്പി വിദേശമദ്യവും എട്ടു വാഹനങ്ങളും പിടിച്ചെടുത്തു. പിടിയിലായവരില്‍ ഏഴ് സ്ത്രീകളുമുണ്ട്. ഇതില്‍ നാലുപേര്‍ നേപ്പാള്‍ സ്വദേശികളാണ്.

Top