മഹാമാരിയുടെ കാലം കഴിഞ്ഞു. ഏഷ്യയുടെ കായികഹൃദയം ഇന്നുമുതല്‍ ചൈനയിലെ ഹാങ്ചൗവില്‍ സ്പന്ദിച്ചുതുടങ്ങും. കോവിഡ് കാരണം ഒരുവര്‍ഷം നീട്ടിവെച്ച 19-ാം ഏഷ്യന്‍ ഗെയിംസിന് ഔദ്യോഗികമായി തിരശ്ശീല ഉയരുന്നത് ശനിയാഴ്ചയാണെങ്കിലും ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ ചൊവ്വാഴ്ച ഉണരും.
1951, 62 ഏഷ്യാഡുകളില്‍ ഫുട്ബോളില്‍ ചാമ്പ്യന്മാരായ ഇന്ത്യ അത്യന്തം നാടകീയമായാണ് ഇക്കുറി ചൈനയിലെത്തുന്നത്. പതിനൊന്നാം മണിക്കൂര്‍വരെ സര്‍ക്കാരിനോടും ക്ലബ്ബുകളോടും കലഹിച്ച് ആളെണ്ണമൊപ്പിച്ച് ടീം.ചൈനയിലെത്തിയത് മത്സരത്തിന്റെ തലേദിവസം. 22 അംഗ ടീമിലെ അഞ്ചുപേര്‍ക്ക് ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിട്ടില്ല.22 അംഗ ടീമിലെ അഞ്ചുപേര്‍ക്ക് ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിട്ടില്ല. ബാക്കിയുള്ള കളിക്കാരും കോച്ചും ആദ്യമായി തമ്മില്‍ കണ്ടതാവട്ടെ ഞായറാഴ്ച സന്ധ്യയ്ക്ക് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍. തന്ത്രങ്ങള്‍ മെനഞ്ഞത് ആകാശത്തുവെച്ചും.
ഹാങ്ചൗ സ്പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തില്‍ തുടങ്ങുന്ന പുരുഷന്മാരുടെ ഫുട്‌ബോളില്‍ ചൊവ്വാഴ്ച ഇന്ത്യയും മത്സരിക്കാനിറങ്ങും. രാഷ്ട്രീയവൈരം നിഴലിടുന്ന പോരാട്ടത്തില്‍ ആതിഥേയരായ ചൈനയാണ് എതിരാളി.ലോകജനസംഖ്യയുടെ വലിയൊരുവിഭാഗം ജനങ്ങള്‍ കാത്തിരിക്കുന്ന പോരാട്ടം.ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന് തുടങ്ങും. വോളിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ ആദ്യമത്സരം ചൊവ്വാഴ്ച കംബോഡിയക്കെതിരേ.