റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഗാന്ധിജിക്ക് പ്രിയപ്പെട്ട ക്രിസ്തീയ ഗാനം ഒഴിവാക്കി! വിവാദം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഗാന്ധിജിക്ക് പ്രിയപ്പെട്ട ക്രിസ്തീയ ഗാനം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. 1950 മുതല്‍ പരേഡില്‍ ഉപയോഗിക്കുന്ന ഗാനമാണ് ഇത്തവണ വേണ്ടന്ന് വച്ചിരിക്കുന്നത്. പാശ്ചാത്ത്യ പാരമ്പര്യം ഒഴിവാക്കി കൂടുതല്‍ ഇന്ത്യന്‍ പാരമ്പര്യ സംഗീതം ഉള്‍പ്പെടുത്താനാണ് ക്രിസ്ത്യന്‍ സംഗീതം ഒഴിവാക്കിയതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വാദം.

വന്ദേ മാതരവും ഗാന്ധിക്ക് പ്രിയപ്പെട്ടതായിരുന്നു. ഇത്തവണ വന്ദേമാതരം ഉള്‍പ്പെടുത്തും. കുറച്ച് ഇന്ത്യന്‍ സംഗീതവും കൂടി ഉള്‍പ്പെടുത്തും. ഏകദേശം 30-35 സംഗീതം ഉള്‍പ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ബംഗാളിനെ ഒഴിവാക്കിയതിനെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഒഴിവാക്കിയത് എന്നാണ് ന്യായം.

Top