വണ്ണം എപ്പോഴും ഒരു ബുദ്ധിമുട്ടാണ് അത് കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും. എന്നാലും വണ്ണമുള്ളവരെ കാണുന്നത് നമുക്ക് പ്രിയമാണ്. എന്നാല്‍ അതു കൊണ്ട് അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടോ? .
അത്തരത്തില്‍ വണ്ണം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നൃത്തസംവിധായകനാണ് ഗണേഷ് ആചാര്യ.
ആ വലിയ രൂപത്തില്‍ നിന്നും വിരിഞ്ഞ സിനിമകള്‍ നിരവധിയാണ്. രംഗ് ദേ ബസന്തി, ഓംകാര, ഫിര്‍ ഹേരാ ഫേരി, ലഗേ രഹോ മുന്നാഭായി, അഗ്‌നിപഥ് എന്നിവ ഉദാഹരണങ്ങളാണ്.
എന്നാലിപ്പോള്‍ പുതിയ മേയ്ക്ക് ഓവറിലൂടെ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഗണേഷ് . ഇരുന്നൂറ് കിലോയായിരുന്നു ആചാരിയുടെ ശരീരഭാരം.
ഒന്നര വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് 85 കിലോയാണ് അദ്ദേഹം കുറച്ചത്. തനിക്ക് മാറ്റം അനിവാര്യമാണ് എന്ന് തോന്നിയ ഘട്ടത്തില്‍ ഭാരം കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ഗണേഷ് ഇതിനെക്കുറിച്ച് പറഞ്ഞത്. എന്തായാലും താരത്തിന്റെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.