അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചു; ഗണേഷ് ആചാര്യക്കെതിരെ പരാതിയുമായി യുവതി

നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യക്കെതിരെ ലൈംഗികാരോപണ പരാതി. മുപ്പത്തി മൂന്നുകാരിയായ നൃത്ത സംവിധായികയാണ് പരാതി നല്‍കിയത്. സിനിമയില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനം ഗണേഷ് ആചാര്യ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതു കൂടാതെ അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നുമായിരുന്നു യുവതിയുടെ പരാതി.

മഹാരാഷ്ട്ര വനിതാ കമ്മീഷനിലും അമ്പോളി പൊലീസ് സ്റ്റേഷനിലും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഗണേഷ് ആചാര്യ ഇന്ത്യന്‍ ഫിലിം ആന്റ് ടെലിവിഷന്‍ കൊറിയോഗ്രാഫേഴ്സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി കൂടിയായതോടെ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു എന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മുമ്പ് ഗണേഷ് ആചാര്യക്കെതിരെ നടി തനുശ്രീ ദത്തെയും അപവാദ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് പരാതി നല്‍കിയിരുന്നു.

Top