Ganesh Kumar Apologises for Balakrishna Pillai controversial talk

കൊല്ലം: ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആര്‍.ബാലകൃഷ്ണപിള്ള മോശം പരാമര്‍ശം നടത്തിയെന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ വാക്കുകള്‍ ഏതെങ്കിലും മതവിഭാഗങ്ങളെ മുറിവേല്‍പ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. ഒരു പൊതുയോഗത്തിലാണ് ഗണേഷ് സംഭവത്തില്‍ മാപ്പ് ചോദിച്ചത്.

തന്റെ പിതാവ് അത്തരമൊരു പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ല. എന്നിരുന്നാലും വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ക്ഷമാപണം നടത്തുകയാണെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top