താര സംഘടന താരങ്ങള്‍ക്ക് അപമാനം ; ആഞ്ഞടിച്ച് ഗണേഷ്‌കുമാര്‍

പത്തനംതിട്ട: താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത്.

നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ അമ്മ കാര്യമായി ഇടപെട്ടില്ല, പിച്ചിചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും ഗണേഷ് കുമാര്‍ തുറന്നടിച്ചു.

അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്തിലാണ് ഗണേഷ് കുമാറിന്റെ ഈ പരാമര്‍ശങ്ങള്‍.

അമ്മ എന്ന സംഘടന നടീനടന്‍മാര്‍ക്ക് തന്നെ നാണക്കേടാണെന്നും, അമ്മയുടെ നേതൃത്ത്വം തികഞ്ഞ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘടന പിരിച്ച് വിടണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നസെന്റിനെതിരേയും കത്തില്‍ വിമര്‍ശനമുണ്ട്.

ഒപ്പമുള്ളവരെ സംരക്ഷിക്കാത്ത സംഘടന അപ്രസക്തമാണ്. അമ്മയുടെ നേതൃത്വം തിരശീലയ്ക്ക് പിന്നില്‍ ഒളിച്ചെന്നും ഗണേശ് കുറ്റപ്പെടുത്തുന്നു.

നിടിയുടെ ആക്രണത്തെ അപലപിച്ചുകൊണ്ട് അമ്മ പുറത്തിറക്കിയ കുറിപ്പ് മമ്മൂട്ടിയുടെ വീട്ടില്‍ വച്ച്‌ തയാറാക്കിയതാണ്.

ദിലീപിനെ മാധ്യമങ്ങള്‍ വേട്ടയാടിയപ്പോള്‍ സംഘടന മൗനം പാലിച്ചെന്ന വിമര്‍ശനവും ഗണേഷ് ഉന്നയിച്ചിട്ടുണ്ട്.
അതേസമയം കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് മുന്‍പാണ് കത്ത് കൈമാറിയതെന്നാണ് ലഭിക്കുന്ന സൂചന.

Top