ദിലീപിനെതിരേ ‘അമ്മ’യില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഗണേഷ് കുമാര്‍

പത്തനാപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരേ താര സംഘടനയായ അമ്മയില്‍ നിന്ന് ശക്തമായ നടപടിയുണ്ടാകു മെന്ന് ഗണേഷ് കുമാര്‍ എം എല്‍ എ.

ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമ്മ ഉടന്‍ അടിയന്തിര യോഗം ചേരുമെന്നും ഗണേഷ്‌കുമാര്‍ അറിയിച്ചു.

യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ ദിലീപില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചതെന്നും, മുഖംനോക്കാതെ കുറ്റക്കാരെ പിടികൂടിയ സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും ഗണേഷ് പറഞ്ഞു.

വ്യക്തിയുടെ പക്ഷത്തു നില്‍ക്കുന്നയാളല്ല അമ്മ എന്ന സംഘടന. അമ്മ ഇരയ്‌ക്കൊപ്പമാണ് നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ സത്യസന്ധമായ നിലപാടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top