കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ നടത്തിയ പ്രസ്താവനയ്ക്കെതിരെ പൊലീസ് രംഗത്ത്.
പ്രസ്താവനയ്ക്കെതിരെ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. കേസില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കുന്നതുമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സിനിമാക്കാര് ജയിലില്‍ കൂട്ടമായി എത്തിയതും സംശയാസ്പദമാണെന്നും അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
ഇതേത്തുടര്‍ന്ന്, ആലുവ ജയില്‍ സൂപ്രണ്ടിനോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.