നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെ എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ യുടെ ഓഫീസ് സെക്രട്ടറി പ്രദീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. നവംബര്‍ 19ന് ബേക്കല്‍ പൊലീസിന് മുന്നില്‍ പ്രദീപിനോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്.

ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ മാപ്പുസാക്ഷി വിപിന്‍ ലാലിനെ കാസര്‍കോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ദിലീപിന് അനുകൂലമായി വ്യാജമൊഴി നല്‍കിയില്ലെങ്കില്‍ ഇല്ലാതാക്കുമെന്ന് നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നായിരുന്നു മാപ്പുസാക്ഷി വിപിന്‍ലാലിന്റെ പരാതി.

Top