കൊല്ലം: സിനിമാ സംഘടനകളുടെ സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മുന്‍ മുന്‍മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാര്‍.
തിയറ്റര്‍ വിഹിതം പങ്കിടുന്നതിനെ ചൊല്ലിയുള്ള സിനിമപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടനായ മുന്‍മന്ത്രിയുടെ വിമര്‍ശനം.
സിനിമ പ്രതിസന്ധിക്ക് കാരണക്കാര്‍ സിനിമക്കാര്‍ തന്നെയാണ്. എന്നെങ്കിലും സിനിമ പച്ചപിടിച്ചല്‍ അന്നു സമരമെന്നാണ് കൂറേക്കാലമായി തുടര്‍ന്ന് വരുന്ന രീതിയെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.
വട്ടീല്‍ ഇട്ട ഞണ്ടിന്റെ സ്വഭാവമാണ് സിനിമാ സംഘടനകള്‍ക്ക്. സ്വന്തം ശക്തി തെളിയിക്കാന്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ സംഘടനകള്‍ എടുക്കുകയാണെന്നും കുറ്റപ്പെടുത്തിയ ഗണേഷ് അന്യായമായ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്നും ഇതിന് സര്‍ക്കാര്‍ നിയമം വഴി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
വിഹിതം എത്രയായാലും ടിക്കറ്റ് ചാര്‍ജ് കൂട്ടിയതിന്റെ ഗുണം നിര്‍മാതാക്കള്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും കിട്ടി. ചാര്‍ജ് കൂട്ടിയതു കൊണ്ടാണ് പുലിമുരുകന്‍ 100 കോടിയും പ്രേമം അന്‍പതു കോടിയും കടന്നത്. ടിക്കറ്റിന് 350 മുതല്‍ 500 രൂപ വരെ തിയറ്റുകള്‍ വാങ്ങുന്നത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമ സംഘടനകളുടെ തര്‍ക്കത്തില്‍ സിനിമാ മന്ത്രിക്ക് ഇടപെടാന്‍ ആവകാശമില്ലെന്ന അവസ്ഥ മാറണമെന്നും തമിഴ്‌നാട് മാതൃകയിലുള്ള നിയമനിര്‍മാണമാണ് വേണ്ടതെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.