കൊല്ലം: പത്തനാപുരത്തെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷവും നടന്‍ ജഗദീഷിനെതിരെ ആഞ്ഞടിച്ച് ഗണേഷ്‌കുമാര്‍ എംഎല്‍എ.
വിജയത്തില്‍ സന്തോഷമുണ്ട്. അതേസമയം നീചനായ ജഗദീഷുമൊത്ത് മത്സരിച്ചതില്‍ വേദനയുമുണ്ട്. ഇങ്ങനെ നീചനായ ഒരാളോട് മത്സരിക്കേണ്ടി വന്ന ഗതികേട് മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ഗണേഷ് പറഞ്ഞു.
ജഗദീഷ് നീചവും മ്ലേച്ഛവും സംസ്‌കാര ശൂന്യവുമായാണ് തനിക്കെതിരെ പ്രചാരണം നടത്തിയത്. എല്ലാ അഗ്‌നി പരീക്ഷകളെയും അതിജീവിച്ച് തിരിച്ച് വരാന്‍ അവസരമൊരുക്കിയത് ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കാരായ മന്ത്രിമാര്‍ക്ക് എതിരെ നിയമസഭയില്‍ പ്രസംഗിച്ചത് കൊണ്ടാണ് തനിക്ക് യുഡിഎഫ് വിടേണ്ടിവന്നതെന്നും കഴിഞ്ഞ തവണയൊക്കെ തനിക്കെതിരെ മത്സരിച്ചിരുന്നത് ഇടത് പക്ഷത്തിന്റെ അന്തസുളള നേതാക്കന്‍മാരായിരുന്നെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. അവരൊരിക്കലും തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.