പത്തനാപുരം: താര പോരാട്ടം നടന്ന മണ്ഡലമായ പത്തനാപുരത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഗണേഷ് കുമാര്‍ വിജയിച്ചു. കോണ്‍ഗ്രസിന് വേണ്ടി ജഗദീഷും, ബിജെപിയ്ക്ക് വേണ്ടി ഭീമന്‍ രഘുവുമാണ് മത്സരിച്ചത്.
സിനിമാക്കാര്‍ക്കിടയില്‍ പോലും ചേരിതിരിവ് ഉണ്ടാക്കിയ ഈ മത്സരത്തില്‍ വന്‍ ഭൂരിപക്ഷത്തിനാണ് കേരള കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ത്ഥി ഗണേഷ് കുമാര്‍ വിജയിച്ചത്. ഇടത് മുന്നണിയിലേയ്ക്ക് ചേക്കേറിയതോടെ ഗണേഷിന്റെ വോട്ടുകള്‍ ചോരുമെന്ന ആശങ്കയും ഉണ്ടായിരുന്നു.
വിജയ പ്രതീക്ഷയില്‍ മത്സരത്തിനിറങ്ങിയ ഭീമന്‍ രഘു മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഗണേഷിനൊപ്പം തുടര്‍ച്ചായ മൂന്ന് വര്‍ഷങ്ങള്‍ ഉറച്ച് നിന്ന മണ്ഡലമാണ് പത്തനാപുരം.
ഗണേഷ് മുന്നണി മാറിയതോടെ സിനിമ രംഗത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരത്തിനിറക്കി പോരാട്ടം കൊഴുപ്പിയ്ക്കുകയായിരുന്നു കോണ്‍ഗ്രസ്. പത്തനാപുരത്തെ താരപോരാട്ടം ഒട്ടേറെ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ഭീമന്‍ രഘുവിനെ മുന്‍നിര്‍ത്തി ബിജെപിയ്ക്കും അഭിമാനപ്പോരാട്ടം തന്നെയായിരുന്നു പത്തനാപുരത്തേത്.
2011 ല്‍ സിപിഎമ്മിന്റെ കെ രാജഗോപാലിനെയാണ് ഗണേഷ് കുമാര്‍ പരാജയപ്പെടുത്തിയത്. 71421 വോട്ടുകളാണ് ഗണേഷ് നേടിയത്.