ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ മൂന്ന് പേര്‍ ചേര്‍ന്ന് വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരം കുട്ടിയോടൊപ്പം ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. ഗ്രാമത്തിലേക്ക് പോകുന്നതിനിടെ ലിഫ്റ്റ് നല്‍കാമെന്ന വ്യാജേന പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
സര്‍ക്കാര്‍ മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ പോയ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്തുവെന്നും മൂന്ന് കുറ്റവാളികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് ലത ബഗാഢെ പറഞ്ഞു.