പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പത്ത് ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി

rape

ബംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലു പേര്‍ തട്ടിക്കൊണ്ടുപോയി 10 ദിവസം കൂട്ടമാനഭംഗത്തിനിരയാക്കി.

ബംഗളൂരുവിലെ ലോഡ്ജില്‍ താമസിപ്പിച്ചായിരുന്നു പീഡനം. സംഭവത്തില്‍ നാലു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇതില്‍ മൂന്നു പേര്‍ 22 നും 25 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ലോഡ്ജ് ഉടമയാണ് അറസ്റ്റിലായ നാലാമത്തെ പ്രതി. ബംഗളൂരുവിന് സമീപം വൈറ്റ്ഫീല്‍ഡില്‍ ചായക്കടനടത്തുയാളാണ് പ്രധാന പ്രതി. ഇയാളും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ ലോഡ്ജിലെത്തിക്കുകയും സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിക്കുകയുമായിരുന്നു.

നേരത്തെ കെകെ പുരം പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഒക്ടോബര്‍ 30 ന് പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി പിതാവ് പരാതി നല്‍കിയിരുന്നു.

Top