രാജ്യത്തെ നടുക്കി വീണ്ടും കൂട്ടമാനഭംഗം, നാലു ദിവസം തടവിലാക്കി പീഡിപ്പിച്ചത് 40 പേര്‍ !

Untitlerape

ചണ്ഡിഗഢ്: രാജ്യത്തെ നടുക്കി വീണ്ടും കൂട്ടമാനഭംഗം. ഹരിയാനയില്‍ ഗസ്റ്റ് ഹൗസില്‍ തടവിലാക്കി വച്ച് നാലു ദിവസത്തോളം 40 പുരുഷന്‍മാര്‍ മാനഭംഗപ്പെടുത്തിയതായി യുവതിയുടെ പരാതി.

ഹരിയാനയിലെ പഞ്ച്കുളയില്‍ ജോലി തേടിയെത്തിയ യുവതിക്കു നേരെയായിരുന്നു ഈ ക്രൂരത അരങ്ങേറിയത്.

ജൂലൈ 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ മോര്‍ണി ഹില്‍സിലെ ഒരു ഗസ്റ്റ് ഹൗസില്‍ തടവിലാക്കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണു യുവതി പരാതി നല്‍കിയത്‌.

പീഡിപ്പിച്ചവരില്‍ ഒരാള്‍ തന്റെ ഭര്‍ത്താവിന്റെ പരിചയക്കാരനാണെന്നും ഗസ്റ്റ് ഹൗസില്‍ ജോലി നല്‍കാമെന്നു പറഞ്ഞാണു വിളിച്ചുവരുത്തിയതെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ഗസ്റ്റ് ഹൗസിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടരന്വേഷണം നടക്കുകയാണെന്ന് ചണ്ഡിഗഢ് പൊലീസ് അറിയിച്ചു.

Top