ഭോപ്പാല്‍: ഭോപ്പാലില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തല തല്ലിത്തകര്‍ത്തു കൊലപ്പെടുത്തി. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ബന്ധുകൂടിയായ പെണ്‍ക്കുട്ടിയ്ക്ക് കുറ്റവാളികളെ അറിയാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ക്ഷേത്രത്തില്‍ പോയശേഷം മടങ്ങുകയായിരുന്നു പെണ്‍കുട്ടി. പതിനാറുകാരിയായ ബന്ധുവും ഒപ്പമുണ്ടായിരുന്നു. ഈ സമയം അടുപ്പം കൂടി എത്തിയ രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഒഴിഞ്ഞ പ്രദേശത്തേക്കു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടി തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണം നടത്തിയ പൊലീസ് അയല്‍വാസികളായ രണ്ടു യുവാക്കളെയും ഒപ്പമുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു.