ബോര്‍ഡിംഗ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കി

Untitlerape

ഡെറാഡൂണ്‍: ഡെറാഡൂണിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കി. സംഭവത്തില്‍ നാല് സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കേസ് ഒളിച്ചു വയ്ക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റര്‍, ഹോസ്റ്റല്‍ മേല്‍നോട്ടക്കാരന്‍ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ നടത്തുന്നതിനുവേണ്ടി പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റോര്‍ റൂമിലേക്ക് വിളിച്ച് വരുത്തുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട പെണ്‍കുട്ടി താന്‍ കൂട്ട മാനഭംഗത്തിന് ഇരയായ വിവരം അതേ ഹോസ്റ്റലില്‍ താമസിക്കുന്ന സാഹോദരിയോട് പറഞ്ഞു. ഇരുവരും ചേര്‍ന്ന് സ്‌കൂളിലെ അധികൃതരോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് പെണ്‍കുട്ടികളെ അധികൃതര്‍ ഭീഷണിപ്പെടുത്തി.

പിന്നീട് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പിന്നീട് പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രം നടത്തുന്നതിനായി മയക്കുമരുന്ന് കലര്‍ത്തിയ പാനീയങ്ങള്‍ അധികൃതര്‍ നല്‍കിയതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഒരുമാസം കഴിഞ്ഞാണ് മാതാപിതാക്കളോട് പെണ്‍കുട്ടികള്‍ പറയുന്നത്. പിന്നീട് പൊലീസിലും ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Top