നൈനിറ്റാള്‍: പുണ്യനദികളായ ഗംഗ,യമുന നദികള്‍ക്ക് മനുഷ്യതുല്യമായ പദവി നല്‍കി ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി.
ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന എല്ലാ അവകാശാധികാരങ്ങള്‍ക്കും ഈ നദികളും അര്‍ഹരാണെന്ന് ജസ്റ്റിസ് രാജീവ് ശര്‍മയും ജസ്റ്റിസ് അലോക് സിങ്ങും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചു.
നമാമി ഗംഗ പദ്ധതിഡയറക്ടര്‍, ഉത്തരാഖണ്ഡ് അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി എന്നിവരെ നദികളുടെ ‘നിയമപരമായ രക്ഷിതാക്കള്‍’ ആയും കോടതി പ്രഖ്യാപിച്ചു.
രണ്ട് പുണ്യനദികളുടെയും ‘ആരോഗ്യവും സുരക്ഷയും’ ഉറപ്പുവരുത്തേണ്ട ചുമതല ഇവര്‍ക്കാണ്. ന്യൂസിലന്‍ഡിലെ വാങ്‌നുയി നദിക്ക് ആ രാജ്യത്ത് വ്യക്തിയുടെ പദവിയുണ്ട്. ഈ മാതൃകയാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.
ഹരിദ്വാര്‍ സ്വദേശിയായ മുഹമ്മദ് സലിം നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിധി.