തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവത്തില്‍ തന്റെ ലിംഗം ഛേദിച്ചത് പെണ്‍കുട്ടി തന്നെയാണെന്ന് സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദം പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നെന്നും സ്വാമി മൊഴി നല്‍കിയിട്ടുണ്ട്.
സംഭവം നടന്ന ദിവസം അയ്യപ്പദാസ് എന്ന തന്റെ സഹായിയും തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ ഉണ്ടായിരുന്നെന്ന് ഗംഗേശാനന്ദ പറഞ്ഞു. വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നതായും ഇയാള്‍ വ്യക്തമാക്കി. തന്റെ ലിംഗം ഛേദിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സ്വാമി പറഞ്ഞു.
പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ കുടുംബം തന്ന സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അദ്ദേഹം മൊഴി നല്‍കി.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പോക്‌സോ കോടതി മൂന്ന് ദിവസത്തേക്ക് ഗംഗേശാനന്ദയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം മൂന്നിന് വൈകിട്ട് അഞ്ച് വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.