തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

നോയിഡ: തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കൊടും കുറ്റവാളി ശ്രാവണ്‍ ചൗധരിയാണ് നോയിഡ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. വെടിവയ്പില്‍ ഇന്‍സ്‌പെക്ടര്‍ക്കും രണ്ടു പൊലീസ് കോണ്‍സ്റ്റബിളിനും പരിക്കേറ്റു. ശ്രാവണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

നോയിഡയിലും ഡല്‍ഹിയിലും ഉള്‍പ്പെടെ ഒട്ടേറെ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണ് ഇയാള്‍. ഇയാളില്‍ നിന്ന് ഒരു എകെ 47ഉം നാടന്‍ തോക്കും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ നിന്നും അരലക്ഷം രൂപ വീതം ഇയാളെ പിടികൂടുന്നവര്‍ക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Top