സൗരവ് ഗാംഗുലിയെ ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ. ഗാംഗുലിയ്ക്ക് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളില്ലെന്നും കൊൽക്കത്ത വുഡ്ലാൻഡ്സ് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസ്ചാർജ് ചെയ്താലും ഒരു സംഘം ആരോഗ്യപ്രവർത്തകർ ഗാംഗുലിയുടെ ആരോഗ്യനില കൃത്യമായി പരിശോധിച്ചുകൊണ്ടിരിക്കും.
ഈ മാസം രണ്ടാം തിയതിയാണ് നെഞ്ചുവേദനയെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെ ജിമ്മിൽ നടത്തിയ വർക്കൗട്ടിനിടെയാണ് ഗാംഗുലിക്ക് നീഞ്ചുവേദന ഉണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.