ഇടുക്കി: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാപക കഞ്ചാവ് കടത്ത്.
ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത്. സംസ്ഥാനത്തെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ചാണ് വിപണനം നടക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന കഞ്ചാവ് സ്ലോട്ടര്‍ കോണ്‍ട്രാക്ട് എടുത്ത് റബര്‍ തോട്ടങ്ങളിലാണ് സൂക്ഷിക്കുന്നത്.
ഇടുക്കി ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന കഞ്ചാവിന് കൂടുതല്‍ ഡിമാന്റുള്ളതിനാല്‍ ജില്ലയിലെ അടിമാലി, പണിക്കം കുടി, രാജാക്കാട്, രാജകുമാരി, തുടങ്ങിയ സ്ഥലങ്ങളില്‍ സംഭരിച്ചാണ് വിപണനം നടത്തുന്നത്. ആന്ധ്രയില്‍ നിന്നും എടുക്കുന്ന കഞ്ചാവ് പിക് അപ് വാനുകളിലെ പ്ലാറ്റ്‌ഫോമില്‍ രഹസ്യ അറ നിര്‍മ്മിച്ചാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കിലോഗ്രാമിന് 3,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇടുക്കി ഗോള്‍ഡ് എന്ന ലേബലില്‍ 20,000 രൂപയ്ക്കാണ് വില്‍ക്കുന്നത്.
ഈ ശൃംഖലയില്‍ കോളേജ് വിദ്യാര്‍ത്ഥികടക്കം ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് കഞ്ചാവ് കടത്ത് പിടികൂടാന്‍ പൊലീസിന്റെയും എക്‌സൈസിന്റേയും രഹസ്യനിരീക്ഷണം ശക്തമാക്കി.