ganja-police-arrest-one person

കാസര്‍കോഡ്: കാസര്‍കോട് വീണ്ടും കഞ്ചാവ് വേട്ട. നഗരത്തില്‍ വില്‍പ്പനക്കായി കൊണ്ടു വന്ന കഞ്ചാവുമായി അറുപതുകാരനെ പൊലീസ് പിടികൂടി. കഞ്ചാവ് വില്‍പ്പനയുടെ ഉറവിടം കത്തൊനുള്ള ശ്രമത്തിലാണ് പൊലീസ്.

കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനക്കായി കൊണ്ടു വന്ന കഞ്ചാവുമായാണ് അറുപതുകാരന്‍ അറസ്റ്റിലായത്. പെരുമ്പള റോഡിലെ മുഹമ്മദാലിയെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചെറു പാക്കറ്റുകളിലാക്കി വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ ഒന്നേകാല്‍ കിലോ കഞ്ചാവാണ് ഇയാള്‍ നിന്നും പിടിച്ചെടുത്തത്. പരിശോധനക്കിടെ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. ഇവരുടെതെന്നു കരുതുന്ന രണ്ടു ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട് സി.ഐ ആസാദ് ,എസ്.ഐ.രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.

മുഹമ്മദലിയുടെ കൈവശമാണ് കഞ്ചാവ് ഉണ്ടായിരുന്നത്. പരിശോധയ്ക്കിടെ ഓടി രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ജില്ലയില്‍ വിദ്യാലയങ്ങളെ കേന്ദ്രികരിച്ച് കഞ്ചാവ് വില്‍പന വ്യാപകമാണെന്ന പരാതിക്കിടെയാണ് വീണ്ടും കഞ്ചാവ് വേട്ട നടന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് 15ഓളം കേസുകളാണ് കാസര്‍ഗോഡ് സര്‍ക്കിള്‍ പരിധിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top