സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നും ചാക്കില്‍ സൂക്ഷിച്ച നിലയില്‍ 8 കിലോ കഞ്ചാവ്

cannabis

കൊച്ചി : കൊച്ചി ഗാന്ധിനഗറില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നും 8 കിലോ കഞ്ചാവ് കണ്ടെടുത്തു. ഒഴിഞ്ഞ പറമ്പിലെ പൊളിഞ്ഞ് വീഴാറായ കെട്ടിടത്തില്‍ ചാക്കില്‍ സുക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍.

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ കിംങ്ങ് കോബ്രയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

Top