ന്യൂഡല്‍ഹി: ഗാര്‍ഗി കോളജില്‍ നടന്ന സാംസ്കാരിക മേളയില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 19വയസുകാരനായ യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.
ഫെബ്രുവരി ആറിനാണ് ഒരു കൂട്ടം യുവാക്കള്‍ ഗാര്‍ഗി കോളജിലെ ഫെസ്റ്റിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ നടക്കുന്നതിനിടയിലേക്ക് അതിക്രമിച്ച് കയറിയത്. ഈ സംഘം പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി. പെണ്‍കുട്ടികള്‍ തങ്ങള്‍ അനുഭവിച്ച ദുരനുഭവം സമൂഹ മാധ്യമങ്ങളിലൂടെ വിശദീകരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.