വീണ്ടും ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് മുന്‍ പരിശീലകന്‍ ഗാരി കേസ്റ്റണ്‍. ഇന്ത്യന്‍ വനിതാ ടീം പരിശീലകനാവാനുള്ള ബിസിസിഐയുടെ ക്ഷണം കേസ്റ്റണ്‍ തള്ളിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഉപദേശകനായ കേസ്റ്റണ്‍ ഇന്ത്യന്‍ വനിതാ ടീം പരിശീലകനായി സമയം നീക്കിവെക്കാനില്ലാത്തതിനാലാണ് ക്ഷണം നിരസിച്ചത്. കേസ്റ്റണ്‍ പിന്മാറിയതോടെ ബിസിസിഐ മറ്റ് ആളുകളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇന്ത്യയുടെ മുന്‍ താരങ്ങളായ അമോല്‍ മസുംദാര്‍, ഋഷികേഷ് കനിത്കര്‍ എന്നിവരെയും ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റനും വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനുമായ ഷാര്‍ലറ്റ് എഡ്വാര്‍ഡ്‌സിനെയുമൊക്കെ ബിസിസിഐ പരിഗണിക്കുന്നുണ്ട്.