തൃശൂരില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് തീപിടുത്തം; രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

GAS-EXPLOSION

തൃശൂര്‍: തൃശൂര്‍ തെക്കേക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വീടിന് തീപിടിച്ചു. സംഭവത്തെ തുടര്‍ന്ന് തീയണയ്ക്കാന്‍ വന്ന നാട്ടുകാരായ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. കുറൂവീട്ടില്‍ ജോയിക്കും, കൂപ്ലിക്കാടന്‍ അരവിന്ദാക്ഷനുമാണ് പൊള്ളലേറ്റത്. തുടര്‍ന്ന് ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. തെക്കേക്കര ചീനാത്ത് മണിയുടെ വീടിന്റെ അടുക്കള ഭാഗത്താണ് തീപടര്‍ന്നത്. മണിയുടെ ഭാര്യ സുഷിത സ്റ്റൗ കത്തിക്കുന്നതിനിടെയാണ് തീ ആളിപ്പടര്‍ന്നത്. തുടര്‍ന്ന് യുവതിയും രണ്ട് മക്കളും ഭര്‍ത്താവ് മണിയും പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

തീപിടിത്തത്തില്‍ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. തീയണച്ച് സിലിണ്ടര്‍ പുറത്തേയ്ക്ക് മാറ്റുന്നതിനിടെയാണ് സമീപ വാസികളായ രണ്ട് പേര്‍ക്ക് പൊള്ളലേറ്റത്.

Top