ചൈനയിലുണ്ടായ കല്‍ക്കരി ഖനി വാതകച്ചോര്‍ച്ചയില്‍ 18 പേര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഖനിയിലാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ച്ചയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പേരെയാണ് കാണാതായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. വെള്ളിയാഴ്ചയാണ് സംഭവം.
ചോങ്ക്വിംഗിലെ ദയാഷ്വിഡോംഗ് ഖനിയിലാണ് വാതകച്ചോര്‍ച്ചയുണ്ടായത്. ഒരാളെ രക്ഷപ്പെടുത്താനായെന്നാണ് സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖനിയിലെ അപകടങ്ങള്‍ ചൈനയില്‍ സാധാരണമാണമാണെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയെത്തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഖനിക്കുള്ളിലെ ഉപകരണങ്ങള്‍ വിഘടിപ്പിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ രണ്ടു മാസങ്ങളായി ഖനി അടച്ചുകിടക്കുകയായിരുന്നു.