ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലണ്ടറിന് 2.07 രൂപയാണ് വര്‍ധിപ്പിച്ചത്.
ആറു മാസത്തിനുള്ളില്‍ ഇത് ഏഴാം പ്രാവശ്യമാണ് പാചകവാതക വില കൂട്ടുന്നത്.
അതേസമയം വിമാന ഇന്ധനത്തിന്റെ വില 3.7 ശതമാനം കുറച്ചു. കിലോ ലിറ്ററിന് 1881 രൂപയാണ് കുറച്ചത്. മുമ്പ് രണ്ടു തവണ വര്‍ധിപ്പിച്ചതിന് ശേഷമാണ് ഇപ്പോള്‍ കുറച്ചത്.
കഴിഞ്ഞ ദിവസം പെട്രോള്‍ വിലയിലും നേരിയ വര്‍ധന വരുത്തിയിരുന്നു. പെട്രോള്‍ ലിറ്ററിന് 13 പൈസയായിരുന്നു കൂട്ടിയത്. അതേസമയം ഡീസല്‍ വില ലിറ്ററിന് 12 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു.