ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നിയമ വിഭാഗം ദേശീയ പ്രസിഡന്റ് ഗൗരവ് ഭാട്യ രാജിവെച്ചു. ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഭാട്യ രാജിവെക്കുന്നത്. സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും സമീപകാല പ്രവര്‍ത്തനങ്ങളാണ് രാജിക്ക് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ കൂടുതല്‍ വ്യക്തമാക്കാന്‍ വിസമ്മതിച്ചു. കാരണം ഇപ്പോള്‍ വ്യക്തമാക്കാനാകില്ലെന്നായിരുന്നു ഭാട്യയുടെ നിലപാട്.
മുഖ്യമന്ത്രി അഖിലേഷ് യാദവിനും പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിനും രാജിക്കത്തയച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
I have decided to resign from post of National President Legal Wing SP and all posts. Fwding my resignation to Netaji & @yadavakhilesh ji
— Gaurav Bhatia (@gauravbh) February 5, 2017