ഗൗരി ലങ്കേഷ് വധം; അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ചെന്നു നില്‍ക്കുന്നത് ഇവിടെ

gauri lankesh

ബംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തീവ്ര ഹിന്ദുത്വ സംഘടനകളുടെ കൂടുതല്‍ ഇടപെടലുകളിലേക്കു വഴി തുറക്കുന്നു.

കഴിഞ്ഞ വര്‍ഷം കര്‍ണാടകത്തിലെ 22 യുവാക്കള്‍ക്ക് ഇത്തരം തീവ്രഹിന്ദുത്വ സംഘടനകള്‍ ആയുധ പരിശീലനം നല്‍കിയിരുന്നതായാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ബുദ്ധിജീവികളെയും വിമതശബ്ദം ഉയര്‍ത്തുന്നവരെയും വധിക്കുന്നതിനായാണ് ഇത്തരത്തില്‍ പരിശീലനം നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ പരിശീലനം ലഭിച്ച ഒരാളായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തത്.

കര്‍ണാടകത്തിലെ വിഘടന പ്രവര്‍ത്തനങ്ങള്‍ക്കായി 60ല്‍ അധികം യുവാക്കളെയാണു പേരുകള്‍ ഇല്ലാത്ത സംഘം റിക്രൂട്ട് ചെയ്തത്. ഇവരില്‍ നിന്നു തെരഞ്ഞെടുത്തവര്‍ക്കാണ് ആയുധ പരിശീലനം നല്‍കിയത്. അടുത്തിടെ അറസ്റ്റിലായ നാലു പേരില്‍ നിന്നാണ് റിക്രൂട്ട്‌മെന്റും ആയുധപരിശീലനവും സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചത്.

Top