ഗൗരി ലങ്കേഷ് കൊലപാതകം ; വിവരം നല്‍ക്കുന്നവര്‍ക്ക് പത്ത് ലക്ഷം പാരിതോഷികം

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കുറിച്ച് വിവരം നല്‍ക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ലങ്കേഷ് വധക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുസംബന്ധിച്ച നിര്‍ദേശം പ്രത്യേക അന്വേഷണ സംഘത്തിനു നല്‍കി.

കേസ് അന്വേഷണത്തിനു സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

മാത്രമല്ല, അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി രാമലുംഗ റെഡ്ഡി പറഞ്ഞു.

Top