ഗൗരി ലങ്കേഷിന്റെ കൊലപാതകിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി

ബെംഗലൂരു: പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി.

എന്നാല്‍, പ്രതിയെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആവില്ലെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം പൂര്‍ണമായും തൃപ്തികരമാണെന്നും രാമലിംഗ റെഡ്ഡി അഭിപ്രായപ്പെട്ടു.

അതേസമയം, ഗൗരീ ലങ്കേഷ് വധക്കേസില്‍ അന്വേഷണസംഘം വിപുലീകരിച്ചു.

ഇതിന്റെ ഭാഗമായി രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പടെ 44 പേരെ സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തി.

അന്വേഷണ സംഘത്തില്‍ ആകെ 65 ഉദ്യോഗസ്ഥരാണ് ഉള്ളത്.

Top