ബെംഗളൂരു: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം. ഗൗരി ലങ്കേഷിന്റെ മാതാവും സഹോദരിയുമാണ് യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടന്നത്.
ഗൗരി സത്യത്തിന് വേണ്ടി നിന്നു, ഗൗരി ധൈര്യത്തോടെ നിലകൊണ്ടു, ഗൗരി സത്യത്തിന് വേണ്ടി നിലകൊണ്ടു. ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. അവരുടെ ആശയങ്ങൾക്കൊപ്പമാണ് താൻ നിലകൊളളുന്നത്.
ലങ്കേഷിനെപ്പോലുള്ളവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്ര. ആ ശബ്ദം ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്നും രാഹുൽ ഗാന്ധി ഗൗരിയുടെ കുടുംബത്തിനൊപ്പം നടക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു