ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രങ്ങള്‍ പ്രത്യേക അന്വേഷണസംഘം പുറത്തുവിട്ടു.
സി.സി.ടി.വി ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ചിത്രങ്ങള്‍ തയാറാക്കിയത്.
ചിത്രങ്ങളിലുള്ള രണ്ട് പേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും അന്വേഷണസംഘം വെളിപ്പെടുത്തി.
മാത്രമല്ല, കൊലയാളികളെ പിടികൂടാന്‍ ജനങ്ങളുടെ സഹായം വേണമെന്നും അന്വേഷണസംഘം അഭ്യര്‍ഥിച്ചു.
ഗൗരി ലങ്കേഷ് വധത്തിന് കലബുറഗിയുടെ കൊലപാതകവുമായി സാമ്യമുണ്ടെന്ന് അന്വേഷണസംഘം നിരീക്ഷിച്ചു.
മാത്രമല്ല, കൊലയ്ക്ക് ഏഴുദിവസം മുമ്പ് പ്രതികള്‍ ബെംഗളൂരുവിലെത്തിയെന്നാണ് സംഘത്തിന്റെ സംശയം.
തെളിവുകളില്‍ ഊന്നിയാണ് അന്വേഷണമെന്നും ഒരുസംഘടനയെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘത്തലവന്‍ ബി.കെ സിങ് പറഞ്ഞു.