ന്യൂഡല്‍ഹി: ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ഗൗതം ബംബാവാലെയെ നിയമിച്ചു.
ദോക് ലാം വിഷയത്തില്‍ ഇരുരാജ്യങ്ങളും സമവായം തേടുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് നിയമനം. ബംബാവാലെ ഉടന്‍ ചുമതലയേല്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ പാക്കിസ്ഥാന്‍ ഹൈകമ്മീഷണറാണ് അദ്ദേഹം.
1984 ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥനായ ഗൗതം മന്‍ഡാരിന്‍ ചൈനീസ് ഭാഷയാണ് വിദേശഭാഷാ വിഭാഗത്തില്‍ തെരഞ്ഞെടുത്തിരുന്നത്. 1985-1991 കാലഘട്ടത്തില്‍ ഹോങ്കോംഗിലും ബെയ്ജിംഗില്‍ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവര്‍ത്തിച്ചു.