ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മാനേജ്‍മെന്റിനെതിരെ ഗൗതം ഗംഭീർ

goutham

ല്‍ഹി;  ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായ വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത് എന്നിവരെ മാറ്റിമാറ്റി പരീക്ഷിക്കാനുള്ള തീരുമാനം താരങ്ങളെ അരക്ഷിതാവസ്ഥയിലേക്കാണ് എത്തിക്കുകയെന്ന് ഗംഭീര്‍ ആരോപിച്ചു. രണ്ട് വിക്കറ്റ് കീപ്പർമാരോടുമുള്ള അനീതിയാണ് ഇതെന്നും ഗംഭീര്‍ ആരോപിച്ചു. ഇന്ത്യ– ഓസ്ട്രേലിയ ആദ്യ ടെസ്റ്റിൽ സാഹയാണ് വിക്കറ്റ് കീപ്പറുടെ റോളിലെത്തിയത്. തുടര്‍ന്ന് ബോക്സിങ് ഡേ ടെസ്റ്റിനുള്ള ടീമിൽനിന്ന് സാഹയെ ഒഴിവാക്കി പകരം ഋഷഭ് പന്തിനെ എടുക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.

പന്ത് പരാജയപ്പെട്ടാൽ ഇന്ത്യൻ ടീം വീണ്ടും ഇതുതന്നെ ആവർത്തിക്കുമോയെന്നും ഗംഭീർ ചോദിച്ചു. ഇതു ദൗർഭാഗ്യകരമാണ്. വൃദ്ധിമാൻ സാഹ ആകെ ഒരു ടെസ്റ്റ് മത്സരം മാത്രമാണു കളിച്ചത്. അതിൽ മികച്ച പ്രകടനം ഇല്ലാത്തതിനാൽ അദ്ദേഹത്തെ പുറത്താക്കി. ഇനിയുള്ള മത്സരങ്ങളിൽ പന്തും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് ആലോചിച്ചു നോക്കൂ. അപ്പോൾ നിങ്ങൾ എന്തു ചെയ്യും, വീണ്ടും സാഹയെ തന്നെ കളിപ്പിക്കുമോ, ഒരു യൂട്യൂബ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗംഭീർ ചോദിച്ചു.

Top