കൊറോണ പ്രതിരോധം; രണ്ടു വര്‍ഷത്തെ ശമ്പളം നല്‍കാനൊരുങ്ങി ഗൗതം ഗംഭീര്‍

കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി നിരവധിപേരാണ് സഹായഹസ്തവുമായി എത്തുന്നത്. ഇപ്പോഴിതാ കൂടുതല്‍ സഹായം പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍.

രണ്ടു വര്‍ഷത്തെ ശമ്പളം പൂര്‍ണ്ണമായും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് ഗംഭീര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഒരു മാസത്തെ ശമ്പളം നല്‍കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

അതേസമയം, നേരത്തെ ഡല്‍ഹിയിലെ ആശുപത്രികളിലേക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ അദ്ദേഹത്തിന്റെ എംപി ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.

Top