ലോകകപ്പിലെ ഓസീസിനെതിരായ പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ് ആണെന്ന് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍. മധ്യ ഓവറുകളില്‍ കൂടുതല്‍ റിസ്‌ക് എടുക്കുന്ന ഒരാളെ ഉപയോഗിച്ച് കൂടുതല്‍ ബൗണ്ടറികള്‍ അടിക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ എന്ന് മുന്‍ മുന്‍ ബാറ്ററായ ഗംഭീര്‍ സ്‌പോര്‍ട്‌സ്‌കീഡയോട് പറഞ്ഞു.
അദ്ദേഹം പുറത്തായ ശേഷം ഇന്ത്യന്‍ സ്‌കോറിങിനു വീണ്ടും വേഗത കുറയുകയായിരുന്നു. ഇതു 1990കളല്ല, 240 റണ്‍സെന്നത് ഇപ്പോള്‍ നല്ല സ്‌കോറല്ല. 300 പ്ലസ് ടോട്ടലുകളാണ് ആവശ്യം. ഇന്ത്യ വേണ്ടത്ര ധൈര്യം ഫൈനലില്‍ കാണിച്ചില്ലെന്നും ഗംഭീര്‍ വിമര്‍ശിച്ചു.ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ ടോപ്സ്‌കോററായത് 66 റണ്‍സെടുത്ത രാഹുലായിരുന്നു. പക്ഷെ 107 ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു നേടാനായത് ഒരേയൊരു ഫോര്‍ മാത്രമാണ്.ഇരുതല മൂര്‍ച്ചയുള്ള വാളാണ്, ഏറ്റവുമധികം ധൈര്യശാലികളായ ടീമായിരിക്കും ഫൈനലില്‍ വിജയിക്കുകയെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ഒരു ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ സമയം ആവശ്യമാണെന്നത് എനിക്കു മനസ്സിലാവും. പക്ഷെ 11 ഓവര്‍ മുതല്‍ 40 ഓവര്‍ വരെയെന്നത് വളരെ വലിയ സമയമാണ്. ആരെങ്കിലുമൊരാള്‍ അഗ്രസീവായി ബാറ്റ് ചെയ്യുകയെന്ന റിസ്‌ക്ക് എടുക്കേണ്ടതായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.
കെഎല്‍ രാഹുലിന് അഗ്രസീവായി ഷോട്ടുകള്‍ കളിക്കാമായിരുന്നു. അതുകൊണ്ടു എന്തു നഷ്ടമാണ് സംഭവിക്കുക?ഒരു ബൗണ്ടറി പോലുമില്ലാതെ 97 ബോളുകള്‍ മധ്യ ഓവറുകളില്‍ ഇന്ത്യ കളിക്കുകയും ചെയ്തിരുന്നു. ബൗണ്ടറികള്‍ കുറവായിരുന്നെങ്കിലും 63 ബോളില്‍ 54 റണ്‍സ് കോലി നേടിയിരുന്നു.