ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ശ്രേയസ് അയ്യരെയും രവി ബിഷ്ണോയിയെയും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെയാണ് ഗംഭീറിന്റെ വിമര്‍ശനം.
ഓസ്ട്രേലിയയ്ക്കെതിരായ ടി20 ഐ പരമ്പരയിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ അയ്യര്‍ 53 റണ്‍സ് നേടിയപ്പോള്‍, ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ബിഷ്ണോയ് പ്ലെയര്‍ ഓഫ് ദ സീരീസ് ആയിരുന്നു. ലെഗ് സ്പിന്നറുടെ മികച്ച പ്രകടനം അദ്ദേഹത്തെ ലോകത്തിലെ ഒന്നാം നമ്പര്‍ ടി20 സ്പിന്നറാക്കി. ഇരുവരും പ്രോട്ടീസിനെതിരായ 11-ന്റെ ഭാഗമാകാത്തതില്‍ ഗംഭീര്‍ ആശ്ചര്യം പ്രകടിപ്പിച്ചു.
ശ്രേയസിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം എന്തായിരിക്കുമെന്ന് എനിക്കറിയില്ല. ബാംഗ്ലൂരില്‍ നടന്ന അവസാന മത്സരത്തില്‍ അദ്ദേഹം ഒരു അര്‍ദ്ധ സെഞ്ച്വറി നേടി. ഫോമില്‍ നില്‍ക്കുന്ന താരത്തെ കളിപ്പിക്കാതെ പകരം ആരെയാണ് ടീമില്‍ ഉള്‍പ്പെടുത്തി കളിപ്പിക്കുക. ഇതാണ് എനിക്ക് ചോദിക്കാനുള്ള ചോദ്യമെന്നും ഗംഭീര്‍ ഉന്നയിച്ചു. ലോകത്തിലെ ഒന്നാം നമ്പര്‍ സ്പിന്നര്‍ ആണ് ബിഷ്ണോയി. അവനെ ഉള്‍പ്പെടുത്താതെ എന്ത് ടീമിനെയാണ് തെരഞ്ഞെടുക്കുന്നത്. സീനിയര്‍ താരങ്ങള്‍ ഇല്ലാത്ത ഒരു ടീമില്‍ പോലും അവന് അവസരം നല്‍കുന്നില്ലെങ്കില്‍ പിന്നെ ഏത് ടീമില്‍ അദ്ദേഹത്തിന് അവസരം നല്‍കും. സൂര്യകുമാര്‍ ഉത്തരം നല്‍കിയെ പറ്റുവെന്നും ഗംഭീര്‍ വിമര്‍ശിച്ചു.