ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും, ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയെയും വിമര്‍ശിച്ച ബി.ജെ.പി എം.എല്‍.എയ്ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
ഇരുവരും വിദേശത്ത് വച്ച് വിവാഹിതരായതിനെയാണ് എംഎല്‍എ വിമര്‍ശിച്ചത്.
രാജ്യസ്നേഹമില്ലാത്തതിനാലാണ് വിരാടും അനുഷ്കയും വിദേശത്ത് പോയി വിവാഹം കഴിച്ചതെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ പന്നാ ലാല്‍ ഷാക്യയുടെ വിമര്‍ശനം.
ഇതിനു മറുപടിയുമായിട്ടാണ് ഗൗതം ഗംഭീര്‍ എത്തിയിരിക്കുന്നത്.
വിവാഹ വേദി തെരഞ്ഞെടുക്കുന്നത് വധുവരന്മാരുടെ വ്യക്തിപരമായ കാര്യമാണെന്നും, അതില്‍ അഭിപ്രായം പറയാന്‍ ഒരാള്‍ക്കും അവകാശമില്ലെന്നും ഇതുപോലുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ രാഷ്ട്രീയക്കാര്‍ വളരെയധികം സൂക്ഷിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.