ക്രിക്കറ്റ് താരങ്ങളുടെ ജീവിതകഥയുടെ അടിസ്ഥാനത്തില്‍ സിനിമ ഒരുക്കുന്നതിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍.
മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയെന്ന ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് ഗംഭീര്‍ പരോക്ഷ വിമര്‍ശനവുമായി ട്വിറ്ററിലൂടെ രംഗത്ത് വന്നിരിക്കുന്നത്.
— Gautam Gambhir (Modi Ka Parivar) (@GautamGambhir) September 18, 2016
ആരുടേയും പേര് പരാമര്‍ശിക്കാത്ത ട്വീറ്റില്‍ ക്രിക്കറ്റ് താരങ്ങള്‍ളുടെ ജിവിതകഥ ഒരുക്കുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ക്രിക്കറ്റര്‍മാരേക്കാളുപരി രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവര്‍ വരെ നമ്മുടെ നാട്ടിലുണ്ടെന്നും അവരാണ് ഇത്തരം അംഗീകാരങ്ങള്‍ക്ക് അര്‍ഹരെന്നും ഗംഭീര്‍ പറയുന്നു.
കുറച്ചു കാലങ്ങളായി ധോണിയും ഗംഭീറും തമ്മില്‍ ക്രിക്കറ്റ് ഫീല്‍ഡില്‍ കടുത്ത അഭിപ്രായ വത്യസങ്ങള്‍ നിലനിന്നിരുന്നു. 2015 ലെ ലോകകപ്പ് സ്‌ക്വാഡില്‍ ധോണിയുടെ ഇടപെടല്‍ കാരണമാണ് ഗംഭീറിന് അവസരം ലഭിക്കാതെ പോയതെന്നും ആരോപണമുണ്ട്.
ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഗംഭീറിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതില്‍ ഗംഭീര്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ സുശാന്ത് സിംഗ് രജ്പുത്താണ് ധോണിയെ അവതരിപ്പിക്കുന്നത്. ചിത്രം സെപ്തംബര്‍ 30 ന് പുറത്തിറങ്ങും.