ലൈംഗിക തൊഴിലാളികളുടെ പെണ്‍മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍

gautham gambir

ന്യൂഡല്‍ഹി: ലൈംഗിക തൊഴിലാളികളുടെ പെണ്‍മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍. ഗംഭീര്‍ PAANKH എന്നാണ് ഗൗതം പുതിയ സംരഭത്തിന് പേരിട്ടിരിക്കുന്നത്. ഇതിലൂടെ ഡല്‍ഹി ജിബി റോഡിലുള്ള 25 പെണ്‍കുട്ടികളുടെ സംരക്ഷണമാണ് എംപിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്തിരിക്കുന്നത്.

അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേരെ ഏറ്റെടുക്കുമെന്നും ഇപ്പോള്‍ 25 പേരെയെങ്കിലും ഏറ്റെടുക്കാനാണ് തീരുമാനമെന്നും ഗംഭീര്‍ അറിയിച്ചു. വിദ്യഭ്യാസം പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കുകയെന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അഞ്ച് മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് സ്ഥിരമായി കൗണ്‍സലിംഗ് നല്‍കും. ഇതോടെ അവര്‍ക്ക് മികച്ച വിദ്യഭ്യാസം നേടാന്‍ സാധിക്കും.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇതിന് പുറമെ കുട്ടികളുടെ സ്‌ക്കൂള്‍ ഫീസ്, യൂണിഫോം, ഭക്ഷണം, മെഡിക്കല്‍ സഹായം തുടങ്ങിയവയെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ അവര്‍ക്ക് നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു. ഒപ്പം ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആളുകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Top